മുന്‍ സഊദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു

Posted on: July 10, 2015 1:42 am | Last updated: July 10, 2015 at 11:20 am
SHARE

saud al faisalറിയാദ്: മുന്‍ സഊദി വിദേശ കാര്യമന്ത്രി സഊദ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ ഫൈസല്‍(75) അന്തരിച്ചു. 1975 മുതല്‍ 2015 വരെ നാല്‍പ്പത് വര്‍ഷം സഊദിയുടെ വിദേശകാര്യമന്ത്രി ആയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് വിരമിച്ചത്.

ശനിയാഴ്ച്ച ഇശാ നമസ്‌കാരാനന്തരം മക്കയില്‍ ഖബറടക്കം നടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

നാല്‍പത് വര്‍ഷത്തോളം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സഊദ് അല്‍ ഫൈസല്‍ രാജ്യത്തിന്റെ വിദേശ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച രാജകുടുംബാംഗമാണ്.