കോഴിക്കോട് കലക്ടറെ വിമര്‍ശിച്ച കെ സി അബുവിനെതിരെ എം കെ രാഘവന്‍ എം പി

Posted on: July 9, 2015 8:33 pm | Last updated: July 9, 2015 at 9:46 pm
SHARE

MK RAGHAVAN

കോഴിക്കോട്: കോഴിക്കോട് കലക്ടറെ വിമര്‍ശിച്ച കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിനെതിരെ എം കെ രാഘവന്‍ എം പി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ ഫോണ്ല്‍ വിളിച്ചാല്‍ കിട്ടാറില്ലെന്നും അദ്ദേഹത്തെ മാറ്റണമെന്നും കലക്ടര്‍ സോഷ്യല്‍ മീഡിയകളില്‍ ഷൈന്‍ ചെയ്യുകയാണെന്നും കെ പി സി സി നിര്‍വ്വാഹക സമിതി യോഗത്തില്‍ കെ സി അബു വിമര്‍ശിച്ചിരുന്നു. തന്റെ അഭിപ്രായം തന്നെയാണ് എം കെ രാഘവന്‍ എം പിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എം കെ രാഘവന്‍ എം പി ഫേസ്ബുക്കിലൂടെ അബുവിന് മറുപടി നല്‍കിയത്. ഇന്നു നടന്ന ഡി സി സി യോഗത്തില്‍ താന്‍ പഹ്‌കെടുത്തിരുന്നില്ലെന്നും തന്റെ അഭിപ്രായം പറയാന്‍ മറ്റാരെയും ഏല്‍പിച്ചിട്ടില്ലെന്നും കെ സി അബു അങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നുല്ലെന്നും എ കെ പറഞ്ഞു.
ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം ശ്രീ. എന്‍ പ്രശാന്തിനെ കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനവുമായ് ബന്ധപ്പെട്ട് എം പി എന്ന നിലയില്‍ നിരന്തരം ബന്ധപ്പെടാറുണ്ട്. തങ്ങളുടെ മനസ്സിലുള്ള പദ്ധതികളും ആശയങ്ങളും പരസ്പരം ചര്‍ച്ച ചെയ്യാറുമുണ്ട്. അത്തരമൊരു വ്യക്തിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തേണ്ട ആവശ്യം തനിക്കില്ല.
സോഷ്യല്‍ മീഡിയ മുഖേന കോഴിക്കോടിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയാവുന്നതില്‍ വളരെ സന്തോഷമുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് താന്‍. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല വളരെയേറെ മുന്നേറിയെന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം പകരുന്നതാണ്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് 50,000 സ്ഥിരം ഫോളോവേഴ്‌സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായ് രാജ്യത്തു തന്നെ ഹിറ്റായി മാറിയത് അഭിമാനാര്‍ഹമായ നേട്ടമായി വിലയിരുത്തുന്നു. വികസന പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടുകൂടി തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം കെ ഫേസ്ബുക്കില്‍ കുറിച്ചു.

kc abu with calicut collector