ശൈഖ് സായിദ് ദിനം ആചരിച്ചു

Posted on: July 9, 2015 8:12 pm | Last updated: July 9, 2015 at 8:12 pm
SHARE

ദുബൈ: താമസ കുടിയേറ്റ വകുപ്പ് സായിദ് ജീവകാരുണ്യ ദിനം ആചരിച്ചു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണകള്‍ പുതുക്കിക്കൊണ്ടായിരുന്നു ആചരണം.
ജാഫിലിയ്യയിലെ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റിയാണ് രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ പുതുക്കി സംസാരിച്ചത്. റമസാന്‍ 19 നാണ് ശൈഖ് സായിദ് അന്തരിച്ചത്. അന്നേ ദിവസം ആണ് രാജ്യം അദ്ദേഹത്തിന്റെ പേരില്‍ ജീവകാരുണ്യ ദിന ആചരിച്ചുവരുന്നത്.
എങ്ങനെയാണ് ഐക്യത്തോടെ ഒരു രാജ്യത്തെ കെട്ടിപടുക്കുന്നത് എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത നേതാവാണ് ശൈഖ് സായിദ്. ലോകത്തിലെ ജീവകാരുണ്യ ചരിത്രത്തില്‍ പുതിയ ആധ്യായം തുfhoto 2ന്നിച്ചേര്‍ത്ത മഹാനായ ഭരണാധികാരിയാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന് എന്ന് അല്‍ മര്‍റി പറഞ്ഞു.
ശൈഖ് സായിദിന്റെ വിയോഗ ദിനത്തില്‍ വിവിധ കാരുണ്യ പ്രവര്‍ത്തന്നങ്ങള്‍ക്ക് ദുബൈ എമിഗ്രേഷന്‍ തുടക്കം കുറിച്ചു. സായിദ് ജീവകാരുണ്യ ദിനത്തിന്റെ ഭാഗമായി മുഖ്യകാര്യാലയത്തില്‍ ശൈഖ് സായിദിന്റെ ജീവിതത്തിലെ വിവിധ തലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. ചരിത്രം പറയുന്ന രീതിയാണ് ചിത്രങ്ങള്‍ ഒരിക്കിരിക്കുന്നത്. ദുബൈ എമിഗ്രേഷന്‍ ഉപതലവന്‍ ഉബൈദ് ബിന്‍ സുറൂര്‍, മറ്റു വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, വിദേശികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.