വിശ്വാസി സഹസ്രങ്ങളുടെ സംഗമം തീര്‍ത്ത് മള്ഹര്‍ പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

Posted on: July 9, 2015 6:00 am | Last updated: July 8, 2015 at 9:49 pm

മഞ്ചേശ്വരം: മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തിന് അല്‍ ബുഖാരി കോമ്പൗണ്ടില്‍ സജ്ജമാക്കിയ നൂറുല്‍ഉലമ നഗരിയില്‍ പ്രൗഢ സമാപനം. ആയിരങ്ങളൊരുമിച്ച സമൂഹ നോമ്പ് തുറയും പ്രാര്‍ഥനാ മജ്‌ലിസും അനുഗ്രഹീത അനുഭവമായി.
സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം അധ്യക്ഷതവഹിച്ചു. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ സുന്നീ സംയുക്ത ജമാഅത്ത് ഖാസിയും മള്ഹര്‍ സാരഥിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര ഉദ്‌ബോധനം നടത്തി. വിര്‍ദുല്ലത്വീഫ് സംഗമത്തിന് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി തങ്ങളും തഹ്‌ലീല്‍ ചെല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പും നേതൃത്വം നല്‍കി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, ബഷീര്‍ പുളിക്കൂര്‍, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, ഇബ്‌റാഹിം ഫൈസി ഉദ്യാവരം, സകരിയ്യ ഫൈസി കൊടിയമ്മ, ഹസന്‍ സഅദി അല്‍ അഫഌലി, അനസ് സിദ്ദീഖി ഷിറിയ, അബ്ദുറഹീം സഖാഫി ചിപ്പാര്‍, സിദ്ദീഖ് സഖാഫി ആവളം, ഉസ്മാന്‍ ഹാജി മള്ഹര്‍, സിദ്ദീഖ് മോണ്ടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, ഹസന്‍ കുഞ്ഞി ഗുവദപടുപ്പ്, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ഏശ്യന്‍ ബാവ ഹാജി, അബ്ദുറഹ്മാന്‍ ഹാജി റഹ്മാനിയ്യ, ഇബ്‌റാഹിം ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.