അരുവിക്കരയിലെ തോല്‍വിക്ക് സി പി എമ്മിലെ വിഭാഗീയത കാരണമായതായി സി പി ഐ

Posted on: July 8, 2015 9:29 pm | Last updated: July 9, 2015 at 12:01 pm

cpiതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന്റെ തോല്‍വിക്ക് കാരണെ സി പി എമ്മിലെ വിബാഗീയതയാണെന്ന് സി പി ഐ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. സി പി എമ്മിനുള്ളില്‍ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സി പി ഐ കുറ്റപ്പെടുത്തി. പ്രചരണത്തില്‍ വി എസ്സും പിണറായിയും ഒരേ വേദിയില്‍ ഒരുമിക്കാതിരുന്നതും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിരുന്നു. വി എസ്സും പിണറായിയും ഒരേ വേദിയില്‍ വരണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നുവെന്നും യോഗം വിലയിരുത്തി.