ശൈഖ് സായിദിനെ അനുസ്മരിച്ചു

Posted on: July 8, 2015 8:48 pm | Last updated: July 8, 2015 at 8:48 pm
SHARE

shaikh copy
അബുദാബി: ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍, യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ അനുസ്മരിക്കുന്ന വിവിധ ചടങ്ങുകള്‍ നടന്നു. ‘സായിദ്, മാനവികതയുടെ നേതാവ്’ എന്ന പേരിലായിരുന്നു ചടങ്ങുകള്‍. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുവജന-സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി, എം എ യൂസുഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യാന്തര തലത്തിലും ശൈഖ് സായിദിന്റെ നാമം ഉയരത്തിലാണെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് അധ്യക്ഷന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.