ഇസില്‍ മാതൃകയില്‍ കൊലപാതകം ചിത്രീകരിച്ച ആറ് എച്ച് എസ് ബി സി ജീവനക്കാരെ പിരിച്ചുവിട്ടു

Posted on: July 8, 2015 5:42 am | Last updated: July 8, 2015 at 12:43 am

ലണ്ടന്‍: ഇസില്‍ മാതൃകയില്‍ വ്യാജ നിര്‍മിത കൊലപാതകം ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത ആറ് ജീവനക്കാരെ എച്ച് എസ് ബി സി ബേങ്ക് പിരിച്ചുവിട്ടു. എട്ട് സെക്കന്‍ഡ ്‌ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ജീവനക്കാരന്‍ ‘അല്ലാഹു അക്ബര്‍’ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് ജേണലിസ്റ്റുകളായ ജെയിംസ് ഫ്‌ളോ, സ്റ്റീവന്‍ സകോട്ടിഷ് എന്നിവരുടെ കൊലപാതകത്തെ അനുകരിക്കും വിധം ഞെട്ടിക്കുന്നതായിരുന്നു ഇത്. ഇത്തരത്തില്‍ സൃഷ്ടിച്ച വീഡിയോ ജീവനക്കാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്്തിരുന്നു. മുട്ടുകുത്തി നില്‍ക്കുന്ന മനുഷ്യനടുത്ത് കത്തിയും പിടിച്ച് നില്‍ക്കുന്ന മുഖംമൂടി ധാരികളാണ് ദൃശ്യത്തിലുള്ളത്. ഇറാഖിലും സിറിയയിലും ഇസില്‍ ഭീകരവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.