ഡിജിറ്റല്‍ ഇന്ത്യാ ബോധവത്കരണത്തിന് ഫഌഷ് മോബ്

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:31 pm

കാസര്‍കോട്: ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. ബോവിക്കാനം എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളാണ് കാസര്‍കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും വേണ്ടിയാണ് ഫഌഷ് മോബ് നടത്തിയത്. വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലും കളക്ടറേറ്റിലും സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിച്ചിരുന്നു.
എ ഡി എം എച്ച് ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍, അഡിഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. രാജന്‍, അക്ഷയ അസി. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.