രാഹുല്‍ഗാന്ധിയുടെ രണ്ടു ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനം അടുത്തയാഴ്ച

Posted on: July 7, 2015 10:45 pm | Last updated: July 7, 2015 at 10:45 pm

rahul_gandhiജയ്പുര്‍: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ രണ്ടു ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനം അടുത്തയാഴ്ച തുടങ്ങും. ജൂലൈ 16, 17 തീയതികളിലാണു രാഹുല്‍ രാജസ്ഥാന്‍ സന്ദര്‍ശിക്കുക. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റാണു രാഹുലിന്റെ സന്ദര്‍ശന വിവരങ്ങളെക്കുറിച്ച് അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിക്കാന്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതിനാണു രാഹുലിന്റെ സന്ദര്‍ശനം.