വ്യാപം അഴിമതി: ഒരു പോലീസുകാന്‍ കൂടി മരിച്ച നിലയില്‍

Posted on: July 7, 2015 10:12 am | Last updated: July 7, 2015 at 11:52 pm
SHARE

vyapam scamന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ തുടരുന്നു. കേസില്‍ നാലുമാസം മുമ്പ് ചോദ്യം ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി നിയമനം ലഭിച്ചുവെന്നാരോപിക്കപ്പെടുന്ന രമാകാന്ത് പാണ്ഡെ എന്ന പോലീസ് കോണ്‍സ്റ്റബിളിനെയാണ് ടിക്കാംഗഡ്ഡിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപം അഴിമതിക്കേസില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്.

എന്നാല്‍ ഇയാളുടെ മരണത്തിന് വ്യാപം കേസുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. മദ്യപാനിയായ ഇയാള്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. വ്യാപം കേസുമായി ബന്ധപ്പെട്ട 28 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 45 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.