Connect with us

Kerala

ഇറാന്‍ ബോട്ട് പിടികൂടിയത് എന്‍ ഐ എ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: കേരള തീരത്തു നിന്ന് ബറൂക്കി എന്ന ഇറാന്‍ ബോട്ട് പിടുകൂടിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും. ബോട്ടില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ഇറാന്‍ പൗരന്മാരെ ഇന്നലെ എന്‍ ഐ എ ചോദ്യം ചെയ്തു. എന്‍ ഐ എ ഉദ്യോഗസ്ഥന്‍ എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ ഐ എക്ക് കൈമാറാന്‍ ശിപാര്‍ശ നല്‍കും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് ഡി ജി പിക്ക് നല്‍കി. എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഡി ജി പി കത്ത് നല്‍കും. പിടികൂടിയവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇറാനിയന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ചയാണ് ആലപ്പുഴ തീരത്ത് ദുരൂഹസാഹചര്യത്തില്‍ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരുടെ മൊഴികള്‍ അവിശ്വസനീയമെന്ന് പോലീസ് പറയുന്നു. സാറ്റലൈറ്റ് ഫോണ്‍ ബോട്ടില്‍ കൈകാര്യം ചെയ്തിരുന്നത് ഈ രണ്ട് പേരാണ്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.