ജാമിഅതുല്‍ ഹിന്ദ്: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകള്‍ പൂനൂര്‍ മദീനത്തുന്നൂറിന്

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 12:23 am

rank holdersകോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ്. ഐ എസ് സി), ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് (ബി ഐ എസ് സി) എന്നീ കോഴ്‌സുകളുടെ മുഴുവന്‍ വര്‍ഷങ്ങളുടെയും മെയ് അവസാന വാരം നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി ഐ എസ് സി വിഭാഗത്തില്‍ ആദ്യ മൂന്ന് റാങ്കുകളും കോഴിക്കോട് പൂനൂര്‍ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് നേടി. മുഹമ്മദ് റാസി കെ പി, മുഹമ്മദ് ആഷിഖ് കെ കെ, മുഹമ്മദ് ശിഹാബുദ്ദീന്‍ ടി എ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കിനര്‍ഹരായി.
എച്ച് എസ് ഐ എസ് സി വിഭാഗത്തില്‍ കോഴിക്കോട് കാന്തപുരം അസീസിയ്യ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ മുഹമ്മദ് ഷഹിദ് അന്‍വര്‍ എം വി, മുഹമ്മദ് ഇ കെ എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും റാങ്കിനര്‍ഹരായി. രണ്ടാം റാങ്ക് മലപ്പുറം അരീക്കോട് സിദ്ദീഖിയ്യ മജ്മഅ് ദഅ്‌വാ കോളജിലെ യു ഷമീം അലി കരസ്ഥമാക്കി.
പരീക്ഷാ ഫലം രാവിലെ എട്ട് മുതല്‍ ജാമിഅയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് ഈ മാസം മുപ്പത്തൊന്ന് വരെ അപേക്ഷിക്കാം. മുഴുവന്‍ കോഴ്‌സുകളുടെയും സേ പരീക്ഷ ആഗസ്റ്റ് പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒന്ന്. അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും ജാമിഅ വെബ്‌സൈറ്റ് സന്ദര്‍ഷിക്കുക.