മസ്ജിദുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍

Posted on: July 6, 2015 8:15 pm | Last updated: July 6, 2015 at 8:15 pm
SHARE

mosque0407
ദുബൈ: സുക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി ദുബൈയിലെ വിവിധ മസ്ജിദുകളില്‍ മെറ്റല്‍ ഡിറ്റക്ടറും സി സി ടി വി ക്യാമറകളും ഏര്‍പെടുത്തി. എല്ലാ മസ്ജിദുകളിലും ഇത്തരത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഏര്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സഊദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വിഭാഗം മസ്ജിദുകള്‍ക്ക് നേരെ അക്രമണം നടത്തിയ സാഹചര്യത്തിലാണ് സുരക്ഷാ നടപടി. ഏതൊക്കെ മസ്ജിദുകളിലാണ് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജി സി സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു.