ഇറച്ചി തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ സഹോദരന്‍ രക്ഷിച്ചു

Posted on: July 6, 2015 8:15 pm | Last updated: July 6, 2015 at 8:15 pm

അബുദാബി: ഭക്ഷണം കഴിക്കവേ ഇറച്ചി തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ സഹോദരന്‍ രക്ഷിച്ചു. അബുദാബി ആംബുലന്‍സ് സര്‍വീസസിന്റെ നിര്‍ദേശപ്രകാരമുള്ള പ്രാഥമിക ചികിത്സ നല്‍കിയാണ് സ്വദേശിയായ 19 കാരനെ സഹോദരന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. തൊണ്ടയില്‍ കോഴിയിറച്ചി കുടുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം ഏറെക്കുറെ നിലക്കുകയും മുഖം നീലനിറമായി മാറുകയും ചെയ്ത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്.
യു എ ഇ സായുധ സേനയില്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിച്ചു വരികയായിരുന്ന യുവാവിനെ സഹോദരന്റെ അവസരോചിതമായ പ്രാഥമിക ചികിത്സയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിന്നില്‍ നിന്നു കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചിന് താഴെയായി ശക്തമായി ഇടിച്ച് തൊണ്ടയിലെ വസ്തു പുറത്തേക്ക് തെറിപ്പിക്കുന്ന പ്രാഥമിക ചികിത്സാ രീതിയായിരുന്നു സഹോദരന്‍ പ്രയോഗിച്ചത്.