വ്യാപം കേസില്‍ സിബിഐ അന്വേഷണമില്ല: രാജ്‌നാഥ് സിംഗ്

Posted on: July 6, 2015 6:03 pm | Last updated: July 7, 2015 at 7:53 am

rajnath singhന്യൂഡല്‍ഹി: വ്യാപം കേസുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഏതെങ്കിലും ഒരു കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ കേസില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. എസ് ഐ ടി പ്രവര്‍ത്തിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാറിന്റെ കീഴിലല്ല. മറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്. ഹൈക്കോടതിക്കോ സുപ്രീം കോടതിക്കോ എസ് ഐ ടി അന്വേഷണം പേരാ എന്ന് തോന്നുന്നുണ്ടെങ്കില്‍ സി ബി ഐ അന്വേഷണം തീര്‍ച്ചയായും നടത്തണം. മധ്യപ്രദേശ് സര്‍ക്കാര്‍ അതിന് തയ്യാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.