Connect with us

Palakkad

കുബേര അദാലത്തില്‍ പോലീസ് ചതിച്ച കഥയുമായി 66 കാരി

Published

|

Last Updated

പാലക്കാട് :കുമ്പേര ഓപ്പറേഷന്റെഭാഗമായി പോലീസ് അദാലത്തില്‍ എത്തിയ 66കാരി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലും തന്റെ ദുരന്തകഥ പറഞ്ഞു. അനാഥത്വത്തിന്റെയും ആകുലതകളുമായി അനുരാധ എന്ന 66 കാരിയാണ് കുബേര അദാലത്തില്‍ പോലീസ് അധികൃതര്‍ തന്നെ ചതിച്ച കഥ വിവരിച്ചത്. ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയായ അനുരാധ എന്ന വൃദ്ധയുടെ കഥ തുടങ്ങിയത് അവര്‍ക്ക് ഒന്നര വയസുള്ളപ്പോഴാണ്. അന്ന് അമ്മ മരിച്ചതിനെ തുടര്‍ന്ന് ബാല്യം അനാഥമായി. ഇന്ന് 66 വയസിലും കിടപ്പാടം ബ്ലേഡുകാര്‍ ജപ്തി ചെയ്തിട്ടും പോലീസുകാര്‍ അതിന് ഒത്താശ ചെയ്തതുമെല്ലാം വിവരിക്കുകയായിരുന്നു അവര്‍. നഷ്ടമായ കിടപ്പാടം തിരികെക്കിട്ടാന്‍ നൂറിലധികം പരാതികേന്ദ്രങ്ങളിലൂടെ അവര്‍ ഇതുവരെ കയറിയിറങ്ങി. ഇന്നലെ അവസാനമെത്തിയത് അദാലത്തിലാണെന്നും മാത്രം. പതിനെട്ടു വയസുള്ളപ്പോള്‍ വിവാഹിതയായി. ഭര്‍ത്താവ് അനന്ത കൃഷ്ണന്‍ തമിഴ്‌നാട്ടിലെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയ റായിരുന്നു. ഇവര്‍ ആകെയുള്ള ആശ്രയമായിരുന്നു മകന്‍ പ്രകാശനും മകള്‍ ഹേമയും. മകന് എഞ്ചിനീയറിങ് അഡ്മിഷന്‍ ല”ിച്ചുവെങ്കിലും ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കെ ആത്മഹത്യ ചെയ്തുവെന്ന് അവര്‍ പറഞ്ഞു. മകന്റെ വേര്‍പാട് “ര്‍ത്താവിന് താങ്ങാനായില്ല അയാള്‍ ഒരു വശം തളര്‍ന്ന് കിടപ്പിലായി. ഉന്നതഅധികാരികളുടെ അനുവാദമില്ലാതെ അവധിയെടുത്തതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അങ്ങനെ ജോലി ഇല്ലാതായ ഇവര്‍ പിന്നെ പാലക്കാട് കണ്ണകി നഗര്‍ ശിവരാംപാളയത്തെ ബ്ലേഡുകാരനില്‍ നിന്ന് രണ്ടര ലക്ഷം കടം വാങ്ങി. മകളെ വിവാഹം കഴിച്ചയക്കാന്‍. ബ്ലേഡു കാരന് ഈടായി നല്‍കിയത് നല്ലേപ്പിള്ളിയിലെ 14 സെന്റ് സ്ഥലവും വീടുമായിരുന്നു. 2000 ത്തില്‍ “ര്‍ത്താവ് അനന്തകൃഷ്ണന് മരിച്ചതോടെ ബ്ലേഡുകാര്‍ കോടതിയില്‍ കേസ് നല്‍കിയെന്ന് അനുരാധ പറഞ്ഞു.
ഈ സമയത്താണ് അനുരാധക്ക് രോഗം പിടിപെട്ടത്. കാലിന് അപകടം സം”വിച്ചതിനെതുടര്‍ന്ന് കോടതിയില്‍ തക്ക സമയത്ത് ഹാജരാകാനോ പകരം വക്കീലിനെ നിയമിക്കാനോ സാധിച്ചില്ല. കോടതി ആവശ്യപ്പെട്ട തുക മടക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ പോലീസുകാരുടെ സഹായത്തോടെ അവര്‍ കിടപ്പിലായ അനുരാധയെ വീട്ടില്‍ നിന്നിറക്കി വിട്ടു. താമസിക്കാന്‍ ഇടമില്ലാത്ത അവര്‍ കിടക്കാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി അലയാത്ത സ്ഥലങ്ങളില്ല. സംസ്ഥാന പോലീസ് മേധാവിക്കും, ചീഫ് സെക്രട്ടറിക്കും പരാതി പിന്ന് മുഖ്യമന്ത്രിക്കും വരെ നിരവധി തവണ പരാതി നല്‍കി. ഇതിനിടയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയെന്ന് അവര്‍ പറഞ്ഞു. അന്വേഷിക്കാം എന്ന പല്ലവി കേട്ട് അവര്‍ മടുത്തു എന്നാണ് ഈ അന്വേഷണം അവസാനിക്കുന്നതെന്നറിയാനാണ് പ്രായം തളര്‍ത്താതെ 66-ാം വയസ്സിലും പാരാതി നല്‍കാനെത്തിയത്.

Latest