ബില്ല് മാറും മുമ്പെ ചെന്നലോട്-പേരാല്‍ റോഡ് തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍

Posted on: July 6, 2015 9:11 am | Last updated: July 6, 2015 at 9:11 am
SHARE

പടിഞ്ഞാറത്തറ: പി എം ജി എസ് വൈയില്‍ ഉള്‍പ്പെടുത്തി പണി ആരംഭിക്കുകയും ഇടക്കാലത്ത് കരാറുകാര്‍ ഇട്ടേച്ച് പോവുകയും പിന്നീടു നാട്ടുകാരുടെ നിരന്തര ഫലമായി പണി പൂര്‍ത്തിയാക്കുകയും ചെയ്ത ചെന്നലോട്-പേരാല്‍ റോഡ് തകര്‍ന്ന് കാല്‍നടയാത്രപോലും ദുസ്സഹമായി. കരാറുകാരന്‍ ബില്ലു പോലും മാറുന്നതിന് മുമ്പാണ് ഈ റോഡ് തകര്‍ന്നത്. നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കല്‍പ്പറ്റയില്‍ നിന്നും ഇത് വഴി സര്‍വീസാരംഭിച്ച സ്വകാര്യബസ് റോഡ് മോശമായതിനാല്‍ സര്‍വീസ് നിര്‍ത്തിയതോടെ ഈ പ്രദേശത്ത് വീണ്ടും യാത്ര ദുരിതം രൂക്ഷമായി ഭീമമായ ചാര്‍ജ്ജ് ഈടാക്കിയാണ് ഓട്ടോറിക്ഷകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. മഴക്കാലം അവസനാക്കുന്നതോടെ റോഡ് പൂര്‍ണമായും തകരുന്ന സ്ഥിതിതിയാണുള്ളത്. അടിയന്തിരമായി അധികൃതരുടെ ശ്രദ്ധ തിരിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.