കരിപ്പൂരില്‍ 62 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Posted on: July 6, 2015 5:43 am | Last updated: July 6, 2015 at 8:36 am

gold
കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 62.21 ലക്ഷം രൂപക്കുള്ള 20 സ്വര്‍ണ ബിസ്‌കറ്റുകള്‍ എയര്‍ കസ്റ്റംസ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് തെച്ചില്‍ പൂവല്‍ അടിഞ്ഞി ഹാരിസ് (35) ആണ് സ്വര്‍ണം കടത്തിയത്. 2.33 കിലോ തൂക്കം വരുന്നതാണ് സ്വര്‍ണം. ഇന്നലെ കാലത്ത് പത്ത് മണിക്കുള്ള ഇന്റിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് ഹാരിസ് എത്തിയത്.
വിമാനത്തില്‍ തന്റെ സീറ്റിന് താഴെ ഫ്‌ലോര്‍മാറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാര്‍ വഴി സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.
അസിസ്റ്റന്റ് കമ്മീഷണര്‍ അനന്ത് കുമാര്‍, സൂപ്രണ്ട് ജി ബാലഗോപാല്‍, ഇന്റലിജന്റ്‌സ് ഓഫീസര്‍ കെ പി ഭാസ്‌കരന്‍, ഹവില്‍ദാര്‍മാരായ പ്രദീപ് കുമാര്‍, രാധാമണി എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.