22 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് എ എസ് ഐ പദവി

Posted on: July 6, 2015 5:48 am | Last updated: July 5, 2015 at 11:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ടെസ്റ്റ് പാസ്സായ ജനറല്‍ എക്‌സിക്യൂട്ടീവിലെ എല്ലാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ആംഡ് റിസര്‍വ്, ടെക്‌നിക്കല്‍, ഡ്രൈവര്‍ തുടങ്ങിയ കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് എ എസ് ഐ പദവി നല്‍കി ഉത്തരവായി. നേരത്തെ ഇത് 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിച്ചിരുന്നത്. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 23 വര്‍ഷം എന്നത് 22 വര്‍ഷമായി കുറച്ച് ഉത്തരവായിരിക്കുന്നത്.