അബുദാബി പോലീസ് വ്യാജ ഹാന്റ് ബാഗുകള്‍ പിടികൂടി

Posted on: July 5, 2015 6:24 pm | Last updated: July 5, 2015 at 6:24 pm
SHARE

2297070069

അബുദാബി: വ്യാജ ഹാന്റ് ബാഗുകള്‍ പിടികൂടിയതായി അബുദാബി പോലീസ് വ്യക്തമാക്കി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകളാണ് പിടികൂടിയതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വെളിപ്പെടുത്തി.
സ്ത്രീകള്‍ ഉപയോഗിക്കുന്നവയാണ് പിടികൂടിയ ഹാന്‍ഡ് ബാഗുകള്‍. സംശയകരമായ പ്രവര്‍ത്തി നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപാര്‍ട്‌മെന്റില്‍ റെയിഡ് നടത്തിയാണ് പ്രതിയെയും വ്യാജ ഹാന്‍ഡ് ബാഗുകളും പോലീസ് പിടികൂടിയത്. 100 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെ വിലക്കായിരുന്നു ഇവ വിറ്റിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.