ഫെരാറി വേള്‍ഡില്‍ കുട്ടികള്‍ക്കായി വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു

Posted on: July 5, 2015 6:15 pm | Last updated: July 5, 2015 at 6:15 pm

അബുദാബി: കുട്ടികള്‍ക്ക് വേണ്ടി കുട്ടികളാല്‍ നടത്തപ്പെട്ട വാര്‍ത്താസമ്മേളനം ഫെരാറി വേള്‍ഡില്‍ നടന്നു. പ്രതിഭയുള്ള കുട്ടികളായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ താരങ്ങള്‍. പത്തു വയസിനിടിയില്‍ പ്രായമുള്ളവരായിരുന്നു പങ്കെടുത്തവര്‍.
യാസ് ഐലന്റിലെ പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഡെസ്റ്റിനേഷന്‍ സീനിയിര്‍ വൈസ് പ്രസിഡന്റ് കരീം എല്‍ ഗുനൈനിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. തലസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 15 കുട്ടികളായിരുന്നു പങ്കെടുത്തത്. സ്‌കൂള്‍ അവധി ദിനങ്ങളില്‍ കുട്ടികള്‍ക്ക് പുതിയ കാര്യങ്ങളില്‍ പരിജ്ഞാനം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരിപാടി.