മെസിയുടെ കുടുംബത്തെ ചിലി ആരാധകര്‍ കയ്യേറ്റം ചെയ്തു

Posted on: July 5, 2015 9:12 am | Last updated: July 6, 2015 at 8:20 am
SHARE

messiചിലി: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലിനിടെ ലയണല്‍ മെസിയുടെ കുടുംബാംഗങ്ങളെ ചിലി ആരാധകര്‍ കയ്യേറ്റം ചെയ്തു. ചിലിയുടെ ആരാധകരില്‍ ചിലര്‍ മെസിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ കയ്യേറ്റത്തിനു ശ്രമിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഫൈനല്‍ മല്‍സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് സംഭവം.

പിന്നീട് മെസിയുടെ സഹോദരനെ ചിലി ആരാധകര്‍ കയ്യേറ്റം ചെയ്തു. ഉടന്‍ തന്നെ ഇവരെ സംഘാടകര്‍ ടെലിവിഷന്‍ ക്യാബിനിലേക്ക് മാറ്റുകയായിരുന്നു. സെര്‍ജിയോ അഗ്യൂറോയുടെ കുടുംബാംഗങ്ങളോടും ചിലര്‍ മോശമായി പെരുമാറി.