Connect with us

National

തന്നെ രക്ഷിക്കാന്‍ ഇസില്‍ തീവ്രവാദികള്‍ വരുമെന്ന് ഭട്കല്‍

Published

|

Last Updated

ന്യൂഡല്‍ഹി: തന്നെ രക്ഷിക്കാന്‍ സിറിയയിലും ഇറാക്കിലും പിടിമുറുക്കിയിരിക്കുന്ന ഇസില്‍ തീവ്രവാദകള്‍ വരുമെന്ന് 2011ല്‍ മുംബൈ സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍.
2013ല്‍ അറസ്റ്റിലായ ഭട്കല്‍ ഹൈദരാബാദിലെ ജയില്‍ നിന്ന് ഭാര്യ സഹീദയോട് ഫോണില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
അഞ്ചു മിനിട്ടാണ് ഭട്കല്‍ ഭാര്യയോട് സംസാരിച്ചത്. ഇതോടെ ഭട്കലിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അധികൃതര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഭട്കലിനെ കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്തേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഉന്നത പോലീസ് സംഘം ആലോചിച്ചു തുടങ്ങി. ഭട്കലിന്റെ സൗമ്യമായ മറ്റൊരു മുഖവും ഫോണ്‍ സംഭാഷണത്തിലൂടെ അന്വേഷണ ഏജന്‍സികള്‍ക്ക് മനസിലാക്കാനായി. സഹീദയുമായുള്ള സംസാരത്തിലൂടെയാണ് ഭട്കലിന്റെ നേപ്പാളിലെ താമസസ്ഥലം ഏജന്‍സികള്‍ കണ്ടെത്തിയതും അറസ്റ്റു ചെയ്തതും.