തെലങ്കാന മുഖ്യമന്ത്രിക്ക് അഞ്ച് കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്‌

Posted on: July 3, 2015 8:44 pm | Last updated: July 3, 2015 at 8:49 pm
SHARE

kcr-luxury-bus_650x400_71435908263

>>ചന്ദ്രശേഖര്‍ റാവു വിവാദത്തില്‍; ആഡംബരമില്ലെന്ന് സര്‍ക്കാര്‍

>>ഒരു വര്‍ഷത്തിനിടെ കടബാധ്യതമൂലം 700 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വാങ്ങിയത് അഞ്ചുകോടിരൂപ വില വരുന്നബുള്ളറ്റ് പ്രൂഫ് ബെന്‍സ് ബസ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ സഞ്ചാരത്തിന് ഇത്രയും വിലകൂടിയ ആഡംബര ബസ് വാങ്ങുന്നത്.

ആഡംബര വാഹനത്തിന്റെ പൂജ ഇന്നു രാവിലെ തലസ്ഥാനമായ ഹൈദരാബാദില്‍ നടന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഈ ആഡംബര ചെലവ് വിവാദമായിരിക്കുകയാണ്. നടപടിയെ ന്യായീകരിച്ച് സര്‍ക്കാരും ടിആര്‍എസും രംഗത്തെത്തി.

മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനാണ് ബസ് വാങ്ങിയതെന്നും അതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പില്‍ പറയുന്നു. പന്ത്രണ്ട് സീറ്റ് മാത്രമുള്ള ബസില്‍ ഒരു കിടക്ക പോലുമില്ല. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോഴും ഉദ്യോഗസ്ഥരോടൊത്ത് മീറ്റിംഗുകള്‍ നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ഈ സൗകര്യങ്ങളോടെയുള്ള ബസ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ കടബാധ്യതമൂലം 700 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു.

വീഡിയോ കാണാം……….