സഞ്ചരിക്കുന്ന കാഷ്യറുകള്‍

Posted on: July 3, 2015 8:07 pm | Last updated: July 3, 2015 at 8:07 pm

ദുബൈ: കച്ചവടക്കാര്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് മൊബൈല്‍ കാഷ്യറുകള്‍.
ഇത്തിസലാത്തും അബുദാബി നാഷണല്‍ ബാങ്കും സഹകരിച്ചാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ നിന്ന് പണം സ്വീകരിക്കുന്നതിനും പ്രീപെയ്ഡ് കാര്‍ഡുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുമായി സഞ്ചരിക്കുന്ന കാഷ്യറുകള്‍ എന്ന സങ്കല്‍പമാണ് ഇരു കമ്പനികളും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണിനെ ബ്ലൂ ടൂത്ത് വഴി കാര്‍ഡ് റീഡറുമായി ബന്ധിപ്പിച്ചാണിത് സാധ്യമാക്കുന്നത്.