ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; ആറുപേര്‍ പിടിയില്‍

Posted on: July 3, 2015 8:30 pm | Last updated: July 3, 2015 at 8:30 pm

goldഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ 2.85 കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളുള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. ബുധനാഴ്ച ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. വിവിധ വിമാനങ്ങളിലായി ദുബായി, അര്‍മീനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുവന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരില്‍ നിന്ന് 10.7 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.ശരീരത്തിനുള്ളിലും കൈ ബാഗിലുമായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു.