അവാര്‍ഡ് തുകയും കൃഷി ആദായവും ദുബൈ കെയറിന്

Posted on: July 3, 2015 8:04 pm | Last updated: July 3, 2015 at 8:04 pm

IMG_5102
അജ്മാന്‍: യു എ ഇയിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ ഏറ്റവും നന്നായി ജൈവ കൃഷി പഠിപ്പിക്കുന്ന സ്ഥാപനത്തിനുള്ള ‘ഗ്രോ യുവര്‍ ഓണ്‍ ഫുഡ്’ പുരസ്‌കാര തുകയും കഴിഞ്ഞ വര്‍ഷത്തെ പച്ചക്കറികളും പഴങ്ങളും വിറ്റ്കിട്ടിയ തുകയും ദുബൈകെയര്‍ ചാരിറ്റി പദ്ധതിക്ക് സംഭാവന ചെയ്തു. അമല്‍ ഷിബു, ഫാത്വിമ ഖുറൈശി എന്നീ വിദ്യാര്‍ഥികളും വൈസ് പ്രിന്‍സിപ്പല്‍ അശോക്തിവാരിയും, അധ്യാപിക സഫിയബീഗവും അടങ്ങുന്ന സംഘം 6,000 ദിര്‍ഹത്തിന്റെ ചെക്ക് ദുബൈ കെയര്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ദുബൈ കെയറിന് വേണ്ടി നാദിയ ചെക്ക് സ്വീകരിച്ചു. വളമിടാത്ത പപ്പായ, തക്കാളി, പച്ചമുളക്, സ്‌ട്രോബറി, മുരിങ്ങ, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയടക്കം 750 കിലോ പച്ചക്കറിയാണ് സ്‌കൂളില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയത്.
ജൈവകൃഷി ഒരു പ്രധാന വിഷയമാക്കുന്നതിലൂടെ ആരോഗ്യപരമായ ഭക്ഷണശീലങ്ങളെയോ അധ്വാനത്തിന്റെ സംസ്‌കാരമോ, പരിചപ്പെടുത്തുക മാത്രമായിരുന്നില്ല ഹാബിറ്റാറ്റിന്റെ ലക്ഷ്യം. കൃഷിയിലൂടെ മനുഷ്യരുടെ ക്രയവിക്രയം സംബന്ധിച്ച പ്രായോഗിക പരിശീലനം നല്‍കുകയും അത് വഴി സാമൂഹികബോധം വളര്‍ത്തുകയുമായിരുന്നു.
അത് കൊണ്ടാണ് ദുബൈകെയര്‍ പോലുള്ള ഒരു ചാരിറ്റി സംരംഭത്തില്‍ പങ്കാളിയാവാന്‍ ഞങ്ങള്‍ കൃഷിയിലൂടെയുള്ള വരുമാനം ഉപയോഗിച്ചതെന്ന്് സ്‌കൂളിന്റെ അക്കാദമിക്ക് ഡയറക്ടറായ സി ടി ആദില്‍ പറഞ്ഞു.