ഇ എസ് ബിജിമോള്‍ എ ഡി എമ്മിനെ തല്ലി

Posted on: July 3, 2015 12:20 pm | Last updated: July 4, 2015 at 1:45 am

bijimol21പെരുവന്താനം: പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ എ ഡി എമ്മിനെ തല്ലി. ഇടുക്കി എ ഡി എം മോന്‍സി പി അലക്‌സാണ്ടറിനെയാണ് എം എല്‍ എ മര്‍ദ്ദിച്ചത്. മുണ്ടക്കയത്തിനു സമീപം പെരുവന്താനത്തെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി എസ്‌റ്റേറ്റിലെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

എസ്‌റ്റേറ്റ് വഴി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. എ ഡി എമ്മിന്റെ പരാതിയെ തുടര്‍ന്ന് ബിജിമോള്‍ക്കെതിരെ പോലീസ് കേസെടുത്തു.