മീനങ്ങാടി പോളിയില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Posted on: July 3, 2015 9:15 am | Last updated: July 3, 2015 at 9:15 am

കല്‍പ്പറ്റ: മീനങ്ങാടി പോളിയില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ ബ്രാഞ്ചുകളിലായി 180 സീറ്റുകളാണുള്ളത്. മൂന്നു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എസ്.എസ്.എല്‍.സി പാസായ 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. വൈകിട്ട 4.50 മുതല്‍ രാത്രി 9.15 വരെയാണ് ക്ലാസുകള്‍ നടക്കുക.
2013 ആരംഭിച്ച ഈവനിംഗ് പോളിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോര്‍ഡിനേറ്റര്‍ പി.എം വികാസ്, അധ്യാപകരായ എന്‍.ജെ ജോര്‍ജ്, ക്രിസ് സോളമന്‍, കെ.കെ എബിന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 247420, 9633002394, 9645433668 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.