മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി രാജ്യവ്യാപകം

Posted on: July 3, 2015 8:56 am | Last updated: July 3, 2015 at 8:56 am

mobile number potabilityന്യൂഡല്‍ഹി: ഇനി മുതല്‍ നാടുമാറിയാലും മൊബൈല്‍ നമ്പര്‍ മാറില്ല. വെള്ളിയാഴ്ച്ച മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യവ്യാപകമാകമായി നടപ്പാക്കും. ടെലികോം പരിധിക്കുള്ളില്‍ മാത്രമായിരുന്നു ഇത് വരെ പോര്‍ട്ടബിലിറ്റി സേവനം ലഭ്യമായിരുന്നത്. സംസ്ഥാന വ്യത്യാസമില്ലാതെ എവിടെയും മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനാകുന്നതോടെ നാടുമാറുമ്പോള്‍ ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കേണ്ടി വരുന്ന സ്ഥിതി അവസാനിക്കും.

മെയ് മൂന്നിനകം ഈ സൗകര്യമൊരുക്കണമെന്ന ടെലികോം വകുപ്പിന്റെ നിര്‍ദേശം സെല്ലൂലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആവശ്യ പ്രകാരം രണ്ട് മാസത്തേക്ക് കൂടി നീട്ടുകായിയിരുന്നു. ഇന്‍ കമിംഗ് കോളുകള്‍ മിക്ക കമ്പനികളും റോമിംഗ് ഫ്രീ ആക്കിയതോടെ രാജ്യത്തെവിടെയും ഒരേ നമ്പര്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ഇതോടെ ലഭിക്കും.