മുല്ലപ്പെരിയാര്‍: സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി

Posted on: July 2, 2015 10:14 am | Last updated: July 3, 2015 at 9:37 am

mullapperiyar

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി ഐ എസ് എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന്റെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ സുരക്ഷ നല്‍കാനാവൂ എന്ന് കാണിച്ച് കേന്ദ്രം സുപ്രീംകോടതില്‍ സത്യവാങ്മൂലം നല്‍കി.

വനം വകുപ്പും കേരള പോലീസും നല്‍കുന്ന സുരക്ഷ തൃപ്തികരമാണ്. സുരക്ഷ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ കേരളത്തിന്റെ അനുമതിയില്ലാതെ സുരക്ഷ നല്‍കാനാവില്ല. ഇക്കാര്യം നിരവധി തവണ തമിഴ്‌നാടിനെ രേഖാമൂലം അറിയിച്ചതാണും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.