കേരള അങ്കന്‍വാടി വര്‍ക്കേഴ്‌സ് ക്ഷേമനിധി ബില്ലിന് അംഗീകാരം

Posted on: July 2, 2015 5:35 am | Last updated: July 1, 2015 at 11:36 pm
SHARE

തിരുവനന്തപുരം: കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബില്ലി ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംയോജിത ശിശുവികസന പദ്ധതിയിന്‍ കീഴില്‍ അങ്കണവാടികളില്‍ സ്ഥിരം നിയമനം ലഭിച്ച വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വിരമിക്കല്‍ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനും അവരുടെ ക്ഷേമത്തിനുമായുള്ളതാണ് ബില്ലെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാമ്പസിലെ ഭൂമിയില്‍ നിന്ന് 10 ഏക്കര്‍ ഭൂമി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസ് സ്ഥാപിക്കുന്നതിന് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന് ഉപയോഗാനുമതി നല്കുന്നതാണ്. ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസില്‍ ഡയറക്ടര്‍ ഉള്‍പ്പെടെ 11 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
ആലപ്പുഴയിലെ ചന്തിരൂരില്‍ പൊതുമലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അക്‌സ്പറ്റ് എന്‍വയോമെന്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എ പേരില്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കള്‍ രൂപീകരിക്കും. ജില്ലാ കളക്ടര്‍ കമ്പനി ചെയര്‍മാനായിരിക്കും.