യു എ ഇയില്‍ 45,000 പുരുഷ വന്ധ്യതാ കേസുകള്‍

Posted on: July 1, 2015 8:17 pm | Last updated: July 1, 2015 at 8:17 pm
SHARE

17-30-infertility-1-300ദുബൈ: യു എ യില്‍ 45,000 പുരുഷ വന്ധ്യതാ കേസുകള്‍ ഉള്ളതായി ഇതിനെക്കുറിച്ച് പഠനം നടത്തിയ അല്‍ ഇത്തിഹാദ് ഡ്രെഗ് സ്റ്റോര്‍ ഡയറക്ടര്‍ ദാലിയ തബാരി വ്യക്തമാക്കി.
2010ല്‍ ഡി എച്ച് എ നടത്തിയ പഠനത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ രണ്ടു ശതമാനത്തിലധികം ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വന്ധ്യതാ കേസുകള്‍ വര്‍ധിച്ചുവരികയാണ്. മൊത്തത്തില്‍ 1.5 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പെടും. മൊത്തം വരുന്ന കേസുകളില്‍ 30 ശതമാനവും പുരുഷവന്ധ്യതയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രധാനമായും വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് വന്ധ്യതക്ക് ഇടയാക്കുന്നത്. അമിതവണ്ണം, പുകവലി, മദ്യാസക്തി എന്നിവയും വന്ധ്യതയിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നും ദാലിയ വെളിപ്പെടുത്തി.
ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ വന്ധ്യത വര്‍ധിക്കുതായാണ് ഞങ്ങളുടെ പഠനത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. കാരിയര്‍ വികസനത്തിനും മറ്റുമായി വിവാഹവും പ്രസവവും വൈകിപ്പിക്കുന്നതും സ്ത്രീകള്‍ക്കിടയിലെ വന്ധ്യതക്ക് ആക്കംകൂട്ടുന്ന ഘടകമാണ്. പ്രായം വര്‍ധിക്കുന്ന കേസുകളില്‍ ഗര്‍ഭം ധരിക്കാനുള്ള ശേഷിയില്‍ 35 ശതമാനത്തോളം കുറവുണ്ടായേക്കും. മയക്കുമരുന്നുകള്‍, പുകയില, അമിതമായ അളവിലുള്ള മദ്യപാനം എന്നിവ ഒഴിവാക്കിയാല്‍ പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അവര്‍ പറഞ്ഞു.