മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Posted on: July 1, 2015 8:19 pm | Last updated: July 1, 2015 at 10:56 pm

arrested muralidaran exciseതാമരശ്ശേരി: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം വരുത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടറെ താരമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികുളം ആറപറമ്പില്‍ എ പി മുരളീധരന്‍(54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പത്തുമണിയോടെ താമരശ്ശേരി ചുങ്കത്തായിരുന്നു അപകടം. കൊയിലാണ്ടി റോഡില്‍നിന്നും ദേശീയപാതയിലേക്ക് പ്രവേശിച്ച കാറ് ദേശീയപാതയിലൂടെ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

കാറോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ മദ്യ ലഹിരിയിലാണെന്ന് കണ്ടെത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആല്‍ക്കഹോളിക് പരിശോധന നടത്തി സ്ഥിരീകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.