ഓട്ടോ തൊഴിലാളികള്‍ രക്തദാനത്തിന്‌

Posted on: July 1, 2015 1:43 pm | Last updated: July 1, 2015 at 1:43 pm

Blood-Donation-in-Nagpur1

ഗുരുവായുര്‍: ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഗുരുവായൂരിലെ ഓട്ടോതൊഴിലാളികള്‍ക്ക് രക്തദാനത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചാണ് ക്യമ്പ് നടത്തിയത്. ഗുരുവായൂരിലെ എല്ലാ ഓട്ടോറിക്ഷാ തൊഴിലാളികളും ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും കഴുത്തിലണിഞ്ഞാണ് നിരത്തിലിറങ്ങുക. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ നഗരസ’ാ ചെയര്‍മാന്‍ പി.എസ് ജയന്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.യു ബാലക്യഷ്ണന്‍ അധ്യക്ഷനായി. 50 പേരുടെ രക്തദാനസമ്മതപത്രം ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ സനൂജക്ക് കൈമാറി രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവത്കരണക്ലാസ്സ് ഗുരുവായൂര്‍ ജോ ആര്‍ ടി ഒ അശോക് കുമാറും, ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണം അസി പോലീസ് കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്‍പിള്ളയും നിര്‍വഹിച്ചു.നഗരസ’ ഉപാധ്യക്ഷ മഹിമ രാജേഷ്,കൗണ്‍സിലര്‍ കെ.പി.എ റഷീദ്, ജി.കെ പ്രകാശന്‍,രാഷ്ട്രീയ കക്ഷി നേതാക്കളായ വി.പി അബു,സു’ാഷ് മണ്ണാരത്ത്,സി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.