സുവര്‍ണ കേരളം പദ്ധതിക്ക് തുടക്കമായി

Posted on: July 1, 2015 1:37 pm | Last updated: July 1, 2015 at 1:37 pm
SHARE

Suvarna Keralam Notice 1തൃശൂര്‍: സുവര്‍ണ്ണ കേരളം പദ്ധതിയ്ക്ക് പെരിങ്ങോട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.
നൂതനവും ആരോഗ്യകരവുമായ കൃഷിരീതികള്‍ ഉപയോഗപ്പെടുത്തി എല്ലാ വീടുകളിലും ജൈവ പച്ചക്കറി എന്ന ലക്ഷ്യം സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സുവര്‍ണ്ണ കേരളം പദ്ധതിയിലൂടെ സഹകരണ സംഘാംഗങ്ങള്‍ക്ക് വ്യക്തിഗത അടിസ്ഥാനത്തിലും കുടുംബശ്രീ ഗ്രൂപ്പ് അടിസ്ഥാനത്തിലും ജൈവ പച്ചക്കറി കൃഷിക്ക് പലിശ രഹിത വായ്പ നല്‍കും. 6 മാസകാലാവധിയില്‍ വ്യക്തികള്‍ക്ക് 10,000 രൂപയും കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 25,000 രൂപയും വീതം രണ്ട് തവണകളിലായാണ് വായ്പ അനുവദിക്കുക. വായ്പാ ദുരുപയോഗം തടയുന്നതിന് മോണിറ്ററിങ്ങ് കമ്മിറ്റിയും ഉണ്ടായിരിക്കും.
സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗീത ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് പി.ആര്‍.സുരേന്ദ്രനാഥ് അധ്യക്ഷനായി. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത കുമാരന്‍ പലിശ രഹിത വായ്പ വിതരണം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.കെ.ശ്രീനിവാസന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ കക്കാട്ടുതറ ദേശീയ-സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച കായിക പ്രതിഭകളെ ആദരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.ശ്രീദേവി മികച്ച കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ടി.ജോസ്, മായ സുരേഷ്, കൃഷി ഓഫീസര്‍ എം.കെ.അനിത, സഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍രായ വി.കെ.സന്തോഷ് സ്വാഗതവും ടി.കെ.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.