മഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാതല ഉദ്ഘാടനം

Posted on: July 1, 2015 1:11 pm | Last updated: July 1, 2015 at 1:11 pm
SHARE
SONY DSC
SONY DSC

കല്‍പ്പറ്റ: വയനാട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ല ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ല ഭരണ കൂടവും എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഴ മഹോത്സവത്തിന്റെ ഭാഗമായി മഡ് ഫുഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി.പി. ആലി മണിയംങ്കോട് വയലില്‍ നിര്‍വ്വഹിച്ചു.ജില്ല ഫുഡ് ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.സഫറള്ള അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടോണി ഫിലിപ്പ്, പ്രണവം രവീന്ദ്രന്‍ , അഷറഫ്, ബൈജു, അനില്‍ കുമാര്‍, നൗഷാദ്, ഇലവന്‍ ബ്രദേഴ്‌സ് മുണ്ടേരി സെക്രട്ടറി ഗ്ലാസ്സണ്‍ എന്നിവര്‍ സംസാരിച്ചു.