പത്തനാപുരത്ത് യു ഡി എഫ് കേരള കോണ്‍ഗ്രസ് (ബി) സംഘര്‍ഷം

Posted on: July 1, 2015 1:17 pm | Last updated: July 1, 2015 at 10:55 pm

ganesh kumarകൊല്ലം: പത്തനാപുരത്ത് യു ഡി എഫ് കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ആദ്യം ഇരുകൂട്ടരെയും പിരിച്ച് വിട്ടെങ്കിലും പിന്നീട് സംഘടിച്ചെത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. യു ഡി എഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാനാണ് പൊലീസ് ലാത്തി വീശിയത്. കല്ലേറില്‍ കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

കെ ബി ഗണേഷ് കുമാറിന്റെ വീടിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് പത്തനാപുരം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (ബി) ഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം കേരള കോണ്‍ഗ്രസ് തകര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.