Connect with us

Palakkad

കര്‍ഷകര്‍ക്കെതിരായ പുതിയ മാനദണ്ഡങ്ങള്‍ ഒഴിവാക്കണം: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി: കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിന്നും കര്‍ഷകര്‍ക്കെതിരായ പുതിയ മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് പി കെ ബിജു എം പി കേന്ദ്രസര്‍ക്കാരിന്റെ പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാന പ്രക്യതി ദുരന്ത നിവാരണ വകുപ്പാണ് ഭൂവിസ്ത്യതിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതനുസരിച്ച് കൃഷിനാശത്തിന് നേരത്തെ അനുവദിച്ചിരുന്നതിന്റെ അഞ്ച് ശതമാനം തുക മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃഷിനാശത്തിന് കഴിഞ്ഞ വര്‍ഷം വരെ ചെറുതല്ലാത്ത രീതിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നഷ്ടപരിഹാരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുച്ചേര്‍ന്ന് ഇല്ലാതാക്കിയത്.
കാര്‍ഷിക മേഖലയില്‍ നിന്നും തനത് കര്‍ഷകരെ ഇല്ലാതാക്കുന്നതിനും, വേഗത്തില്‍ കോര്‍പ്പറേറ്റ്‌വത്ക്കരണം സാധ്യമാക്കുന്നതിനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെ ഇത്തരം കാര്യങ്ങളില്‍ ഏകകണ്ഠമായി തീരുമാനങ്ങളെടുക്കുന്നത്. പച്ചക്കറി ഉള്‍പ്പെടെയുളള ഹ്രസ്വകാല വിളകളുടേയും നഷ്ടപരിഹാരം ഇത്തരത്തില്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതുപോലെ വിളനാശത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും, പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളും, മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കിട്ടാക്കനിയാക്കി മാറ്റുന്ന സാഹചര്യമാണുളളത്.
സര്‍ക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് യഥാര്‍ത്ഥ നഷ്ടത്തിന്‍െ ചെറിയൊരു ശതമാനം തുക മാത്രം ലഭിക്കുന്നത് കര്‍ഷകരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തളളിവിടും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷകര്‍ക്ക് എതിരായ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കണമെന്നും, പഴയ നിരക്കില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ക്യഷി മന്ത്രി എന്നിവര്‍ക്ക് എം പി ഫാക്‌സ് സന്ദേശം അയച്ചു.

---- facebook comment plugin here -----

Latest