തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Posted on: July 1, 2015 1:06 pm | Last updated: July 1, 2015 at 10:55 pm
SHARE

crimnalതിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സ്പിരിറ്റ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയുടെ രഹസ്യ അറയില്‍ നിന്നാണ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം 3000 ലിറ്റര്‍ പിടികൂടിയത്. സംഭവത്തില്‍ മൂന്നു പത്തനംതിട്ട സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് കടത്തിയേക്കാമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.