പൊന്നാനിയില്‍ 25 തീരദേശ റോഡുകള്‍ അനുവദിച്ചു

Posted on: July 1, 2015 11:43 am | Last updated: July 1, 2015 at 11:43 am

പൊന്നാനി: ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന നടപ്പ് സാമ്പത്തികവര്‍ഷം പൊന്നാനിയില്‍ 25 തീരദേശ റോഡുകളുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചു.
2.67 കോടിയാണ് റോഡുകള്‍ക്കായി തുക വകയിരുത്തിയിട്ടുള്ളത്. നെയ്തല്ലൂര്‍-പന്നിച്ചാല്‍, പൊന്നാനി-തേവര്‍ കടപ്പുറം, അരീക്കല്‍-ബീമാ റോഡ്, വെട്ടം പഞ്ചായത്ത്, ടിപ്പു സുല്‍ത്താന്‍, സ്‌റ്റേഡിയം-ജുമാ മസ്ജിദ്, തേവര്‍ കടപ്പുറം- പാത്ത് വേ, പറപ്പണ്ണ-എം ഇസ് എസ് -പുഞ്ചപ്പാടം തുടങ്ങിയ 25 ഓളം റോഡുകളാണ് നിര്‍മിക്കുക. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പൊന്നാനി തീരദേശ മേഖലയില്‍ 78 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വിവിധ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
2014-15ല്‍ 4.66 കോടി ചെലവഴിച്ച് 25 റോഡുകളും 2013-14ല്‍ 9.36 കോടി ചെലവഴിച്ച് 36 റോഡുകളും 2012-13ല്‍ 9.37 കോടി ചെലവില്‍ 38 റോഡുകളും 2011-12ല്‍ 4.71 കോടി ചെലവഴിച്ച് 17 റോഡുകളും അനുവദിച്ചു.