പ്രൊഫഷനല്‍ മീറ്റും ഇഫ്താര്‍ സംഗമവും

Posted on: July 1, 2015 11:18 am | Last updated: July 1, 2015 at 11:18 am
SHARE

മലപ്പുറം: എസ് വൈ എസ് പ്രഫഷണല്‍ മീറ്റും ഇഫ്താര്‍ സംഗമവും ഈമാസം 12ന് ചെമ്മാട് നടക്കും. കാമ്പ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ചാപ്റ്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട പ്രഫഷണലുകളും മറ്റു ഉദ്യോഗസ്ഥ പ്രമുഖരുമാണ് സംബന്ധിക്കുക. വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സംഗമം ആത്മീയ മജ്‌ലിസോടെ സമാപിക്കും.
യോഗത്തില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുര്‍റഹീം ആട്ടീരി, ഡോ. അബ്ദുലത്വീഫ് ചെമ്മാട്, എം അബൂബക്കര്‍ മാസ്റ്റര്‍ സംബന്ധിച്ചു.