ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം സമാപിച്ചു

Posted on: July 1, 2015 10:46 am | Last updated: July 1, 2015 at 10:46 am

mukkam - sys omasery
മുക്കം: ഇസ്‌ലാമിന്റെ സമഗ്രമായ ജീവിത പദ്ധതിയെ നേരാംവണ്ണം മനസ്സിലാക്കാതെയും ദുര്‍വ്യാഖ്യാനം ചെയ്തും ചാവേറുകളാകുന്നവര്‍ മതത്തിന്റെ പരിധിക്കുപുറത്താണെന്ന് എസ് വൈ എസ് മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല. ഓമശ്ശേരി സര്‍ക്കിള്‍ എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസമായി നടന്നുവരുന്ന അബൂബക്കര്‍ സഖാഫി വെണ്ണക്കോടിന്റെ ഖുര്‍ആന്‍ പ്രഭാഷണ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ കെ അബ്ദുല്‍ റശീദ് അഹ്‌സനി അധ്യക്ഷനായിരുന്നു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലം നേതൃത്വം നല്‍കി. കെ ശറഫുദ്ദീന്‍ സ്വാഗതവും അശ്‌റഫ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.