അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: July 1, 2015 10:34 am | Last updated: July 1, 2015 at 10:35 am
SHARE

താമരശ്ശേരി: അയല്‍വാസിയായ സ്ത്രീയെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ കക്കാട് ചുണ്ടന്‍കുഴിയില്‍ അബ്ദുര്‍റഹിമാനെ(59)യാണ് താമരശ്ശേരി എസ് ഐ. എന്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. അയല്‍ വാസിയായ പാരടിയില്‍ നിര്‍മലക്കാണ് വെട്ടേറ്റത്. നിര്‍മലയുടെ പറമ്പില്‍ വിറക് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് അബ്ദുര്‍റഹിമാന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.