ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി വൈകുന്നു

Posted on: July 1, 2015 10:22 am | Last updated: July 1, 2015 at 10:22 am

Narikkuni  Karakunnath Japan Pipe നരിക്കുനി: കാപ്പാട് – തുഷാരഗിരി സംസ്ഥാന പാതയില്‍ കാരക്കുന്നത്ത് അങ്ങാടിക്ക് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ വൈകുന്നത് പമ്പിംഗ് പ്രതിസന്ധിയിലാക്കുന്നു.
നരിക്കുനിയിലെ വിതരണ ടാങ്കിലേക്കുള്ള പൈപ്പിലാണ് ഒരാഴ്ച മുമ്പ് തകരാറുണ്ടായത്. കാരക്കുന്നത്ത് അങ്ങാടിയിലൂടെയുള്ള തോടിന് കുറുകെയുള്ള പൈപ്പില്‍ ഘടിപ്പിച്ച എല്‍ബോ, പൈപ്പിലെ വെള്ളത്തിന്റെ സമ്മര്‍ദ്ദം കാരണം അകന്നു പോകുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചോര്‍ച്ച രൂപപ്പെട്ട് വെള്ളം പാഴാകുന്നത്. നിലവിലെ അവസ്ഥയില്‍ എല്‍ബോ ഘടിപ്പിച്ചാലും തുടര്‍ന്നും ചോര്‍ച്ച രൂപപ്പെടാന്‍ സാധ്യതയേറെയാണ്. എല്‍ബോ ഒഴിവാക്കി പൈപ്പ് ലൈന്‍ പുനഃക്രമീകരിക്കുന്ന നടപടി വൈകുകയാണ്.
താത്കാലികമായി ചോര്‍ച്ച തടയാനുള്ള ജീവനക്കാരുടെ ശ്രമം ഫലപ്രദമായിട്ടില്ല. വന്‍തോതിലാണ് വെള്ളം ദിനം പ്രതി നഷ്ടമാകുന്നത്.