സൈനിക-പോലീസ് മേധാവികള്‍ ശൈഖ് മുഹമ്മദിന് റമസാന്‍ ആശംസ കൈമാറി

Posted on: June 30, 2015 9:55 pm | Last updated: June 30, 2015 at 9:55 pm
SHARE
4194673035
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് പോലീസ് സൈനിക മേധാവികള്‍ ആശംസ കൈമാറുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സൈനിക-പോലീസ് മേധാവികള്‍ റമസാന്‍ ആശംസകള്‍ കൈമാറി. സബീല്‍ പാലസില്‍ എത്തിയാണ് ആശംസകള്‍ കൈമാറിയത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. സര്‍വശക്തന്‍ ശൈഖ് മുഹമ്മദിന് ആരോഗ്യവും സന്തോഷവും നല്‍കട്ടെയെന്ന് ഉദ്യോഗസ്ഥര്‍ ആശംസിച്ചു. രാജ്യത്തിന് സുരക്ഷയും സുസ്ഥിരതയും ഉദാരനായ ശൈഖ് മുഹമ്മദിന് കീഴില്‍ ഉണ്ടാവുന്നതിനൊപ്പം ജനങ്ങള്‍ക്കും സന്തോഷവും സമാധാനവും അവര്‍ നേര്‍ന്നു.