പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല

Posted on: June 30, 2015 11:50 am | Last updated: June 30, 2015 at 11:56 pm

pc georgeതിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ ദാസിന് കെട്ടിവെച്ച കാശ് കിട്ടിയില്ല. ദാസ് അഞ്ചാം സ്ഥാനത്താണുള്ളത്. 1197 വോട്ടുകളാണ് ദാസിന് ലഭിച്ചത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തില്‍ നടത്തിയ ജനഹിതപരിശോധനക്ക് ശേഷമായിരുന്നു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി തീരുമാനിച്ചത്.

എന്നാല്‍ പി സി ജോര്‍ജിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു നോട്ടക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം. ദാസിന് 5000 വോട്ടുകളെങ്കിലും പിടിക്കാന്‍ കഴിയുമെന്നായിരുന്നു പി സി ജോര്‍ജിന്റെ അവകാശവാദം.