Connect with us

Ongoing News

ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബ്ലാറ്റര്‍

Published

|

Last Updated

സൂറിച്: ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് സെപ്ബ്ലാറ്റര്‍ പറഞ്ഞതായി സ്വിസ് പത്രം ബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ രണ്ടിനായിരുന്നു ബ്ലാറ്റര്‍ നാടകീയമായി രാജിപ്രഖ്യാപിച്ചത്. അതിന് ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വെച്ചായിരുന്നു സ്വിസ് പത്രവുമായി ബ്ലാറ്റര്‍ സംസാരിച്ചത്.
ഫിഫ വക്താവും അഭിമുഖം നടന്നതായി സ്ഥിരീകരിച്ചു. ഇതോടെ, രാജി നാടകവുമായി ബ്ലാറ്റര്‍ ഫുട്‌ബോള്‍ ലോകത്തെയൊന്നടങ്കം കബളിപ്പിക്കുകയായിരുന്നുവെന്ന സത്യം വ്യക്തമാവുകയാണ്. രാജിവെച്ചിട്ടും ഫിഫ ആസ്ഥാനത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ബ്ലാറ്റര്‍ വിട്ടു നിന്നിരുന്നില്ല. അടുത്ത പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ ഓഫീസ് ചുമതല തുടരുമെന്നായിരുന്നു ബ്ലാറ്ററുടെ അറിയിപ്പ്.
വിമര്‍ശമുണ്ടായെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ ബ്ലാറ്റര്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്തു. തന്റെ സ്വന്തം പാനലിനെ തന്നെ വാഴിക്കാനുള്ള ഗൂഢശ്രമത്തിലാണ് ബ്ലാറ്ററെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചിരുന്നു. ബ്ലാറ്ററുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഡിയഗോ മറഡോണ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.