Connect with us

Business

2005 ന് മുമ്പുള്ള നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാറ്റി വാങ്ങാം

Published

|

Last Updated

ന്യൂഡല്‍ഹി: 2005ന് മുമ്പുള്ള നോട്ടുകള്‍ മാറി വാങ്ങുവാനുള്ള അവസാന ദിവസം ആര്‍.ബി.ഐ ആറ് മാസത്തേക്ക് കൂടി നീട്ടി. .ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. ജൂണ്‍ 30 ആണ് നോട്ടുകള്‍ മാറി വാങ്ങുവാനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചിരുന്നത്1000, 500, തുടങ്ങി 10രൂപ വരെയുള്ള കറന്‍സി നോട്ടുകളാണ് ആര്‍.ബി.ഐ പിന്‍വലിക്കുവാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. പൊതുജനങ്ങളോട് കയ്യിലുള്ള 2005ന് മുമ്പുള്ള നോട്ടുകള്‍ അക്കൗണ്ടില്‍
നിക്ഷേപിക്കുകയോ ബാങ്കുകളില്‍ നിന്ന് മാറി വാങ്ങുകയോ ചെയ്യണമെന്ന് ആര്‍.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ നോട്ട് മാറി വാങ്ങുവാനുള്ള അവസരം നീട്ടി നല്‍കുന്നത്. ആദ്യം ജനുവരി ഒന്ന് വരെയായിരുന്നു സമയം അനുവദിച്ചത്. പിന്നീടിത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.പഴയ ശ്രേണിയിലുള്ള കറന്‍സികള്‍ വിനിമയത്തില്‍നിന്ന് ഒഴിവാക്കുന്നത് നടപടിക്രമം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.