പാക്കിസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു 13 മരണം

Posted on: June 25, 2015 8:13 pm | Last updated: June 25, 2015 at 8:13 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു 13 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ഇസ്‌ലാമാബാദില്‍ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാഹിര്‍പുര്‍ ജില്ലയില്‍ സതാര്‍ജയിലായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.